പൂക്കോട്ടുകാവ് ഇനി സംസ്ഥാനത്തിന് വൈദ്യുതി നൽകും
പദ്ധതി യുടെ പേര് : സൌരോർജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കൽ
പദ്ധതി വർഷം : 2017-18
ഉത്ഘാടനം : ശ്രീ.എംപി രാജേഷ് എം.പി
ഉൽപാദനശേഷി :30 KW (SOLAR GRID SYSTEM)
നിർവഹണ ഏജൻസി : കെൽട്രോണ്‍്, തിരുവനന്തപുരം
സാങ്കേതിക സഹായം :അനർട്ട്
ആകെ അടങ്കൽ : 2088000(world Bank)
സൌരോർജം വഴി വൈദ്യുതി ഉൽപാദിപ്പിച്ച് KSEB ക്ക് വിൽക്കുന്ന മാതൃകാപരമായ പദ്ധതിയാണ് പഞ്ചായത്ത് നടപ്പിലാക്കിയത്. പഞ്ചായത്ത് ഓഫീസിന്‍റെ മേല്‍കൂരയിൽ സ്ഥാപിച്ചിട്ടുള്ള 102 സോളാർ പാനലുകളിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് KSEB യിലേക്ക് നൽകുന്ന ചെലവ് കുറഞ്ഞ സംവിധാനമാണ് ഗ്രിഡ് കണക്ടഡ് സോളാർ സിസ്റ്റം. ബാറ്ററി ഉപയോഗിക്കാത്തതിനാൽ തുടർചിലവുകള്‍് ആവശ്യമില്ല എന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. ഈ സംവിധാനത്തില്‍ സോളാർ പാനലുകള്‍് ഉത്പാദിപ്പിക്കുന്ന ഡി.സി വൈദ്യുതി സോളാര്‍ ഇന്‍വര്‍ട്ടറിന്‍റെ സഹായത്തോടെ എ.സി വൈദ്യുതിയാക്കി മാറ്റി കെ.എസ്.ഇ ബി ഗ്രിഡിലേക്ക് കടത്തി വിടുന്നു. അതേസമയം ഉപഭോക്താവിന് ആവശ്യമുള്ള വൈദ്യുതി കെ.എസ് ഇ.ബി ഗ്രിഡില്‍ നിന്നും ലഭിക്കുന്നു. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബി ഗ്രിഡിലേക്ക് മാറുകയും ചെയ്യുന്നു. ഓരോ ദിവസവും വൈദ്യുതി ഉപാദിപ്പിച്ചതിന്റേയും കെ എസ് ഇ ബി ഗ്രിഡിലേക്ക് നല്‍കിയതിന്‍റേയും ഉപയോഗിച്ചതിന്‍റേയും കൃത്യമായ അളവ് മീറ്ററില്‍ രേഖപ്പെടുത്തുന്നുണ്ട്. മാസാവസാനും ഈ രണ്ട് റീഡിംഗുകള്‍ തമ്മിലുള്ള വ്യത്യാസത്തിന് അനുസരിച്ചായിരിക്കും പണമിടപാട് നടത്തുക. പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കാത്ത സന്ദര്‍ഭങ്ങളിലും ഉപഭോഗം നടത്താത്ത അവസരങ്ങളിലും പൂര്‍ണമായും വൈദ്യുതി കെ എസ് ഇ ബി ഗ്രിഡിലേക്ക് നീങ്ങും.പഞ്ചായത്ത് കെട്ടിടത്തിന്‍റെ മുകളിൽ സ്ഥാപിച്ച 102 സോളാർപാനലുകളിൽ നിന്നും പ്രതിദിനം ശരാശരി 120 യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാനാവുക.യൂണിറ്റിന് നിലവിലെ നിരക്കായ 3 രൂപ 45 പൈസക്കാണ് ബോർഡിന് വൈദ്യുതി നൽകുന്നത്.