2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
പകിട്ടോടെ പൂക്കോട്ടുകാവ്

പകിട്ടോടെ പൂക്കോട്ടുകാവ് ആരോഗ്യ ശുചിത്വ ക്യാമ്പയിൻ

ഫെസിലിറ്റേറ്റർമാർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ആരോഗ്യ–ശുചിത്വ പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന “പകിട്ടോടെ പൂക്കോട്ടുകാവ്” ആരോഗ്യ–ശുചിത്വ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി ഫെസിലിറ്റേറ്റർമാർക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അശോക് കുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. എൻ. രാജേഷ് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മനോജ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഭിരാമി, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ. ദേവാനന്ദ് എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ, അസിസ്റ്റന്റ് സെക്രട്ടറി ദീപ എന്നിവർ പരിശീലന ക്ലാസുകൾ നയിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പ്രഭ നന്ദി പറഞ്ഞു.

പഞ്ചായത്ത് തല പരിപാടികൾക്ക് ശേഷം വാർഡ് തല ആരോഗ്യ–ശുചിത്വ ഗ്രാമസഭകൾ, ക്ലസ്റ്റർ യോഗങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, വാർഡ്–സ്ഥാപന തല ശുചീകരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. മികച്ച ശുചിത്വം പുലർത്തുന്ന വാർഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, ഹരിത ശുചിത്വ ഭവനങ്ങൾ എന്നിവ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ക്യാമ്പയിന്റെ ഭാഗമായി “ഹരിതോത്സവം” സംഘടിപ്പിച്ച് മികച്ച പ്രവർത്തനം കാഴ്ചവച്ചവരെ ആദരിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു.

പകിട്ടോടെ പൂക്കോട്ടുകാവിന് തുടക്കം