ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയില്‍, ഒറ്റപ്പാലം താലൂക്കില്‍, ശ്രീകൃഷ്ണപുരം ബ്ളോക്കിലാണ് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണപുരം, വെള്ളിനേഴി, തൃക്കടീരി എന്നീ വില്ലേജുകളുടെ പരിധിയില്‍പെട്ട ഈ പഞ്ചായത്തിന് 22.01 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വെള്ളിനേഴി, ശ്രീകൃഷ്ണപുരം പഞ്ചായത്തുകള്‍ കിഴക്കുഭാഗത്ത് ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം പഞ്ചായത്തുകള്‍, തെക്കുഭാഗത്ത് തൃക്കടീരി, അമ്പലപ്പാറ പഞ്ചായത്തുകള്‍, പടിഞ്ഞാറുഭാഗത്ത് വെള്ളിനേഴി, തൃക്കടീരി എന്നിവയാണ്. പഞ്ചായത്തിലാകെ 14 വാർഡുകളാണ് നിലവിലുള്ളത്.

 

പൊതുവിവരങ്ങള്‍
ജില്ല:പാലക്കാട്
ബ്ളോക്ക്:ശ്രീകൃഷ്ണപുരം
വിസ്തീര്‍ണ്ണം:22.01ച.കി.മീ
വാര്‍ഡുകളുടെ എണ്ണം:14
 
ജനസംഖ്യ:12441
പുരുഷന്‍മാര്‍:5773
സ്ത്രീകള്‍:6668
ജനസാന്ദ്രത:565
സ്ത്രീ : പുരുഷ അനുപാതം:1155
മൊത്തം സാക്ഷരത:86.43
സാക്ഷരത (പുരുഷന്‍മാര്‍):90.12
സാക്ഷരത (സ്ത്രീകള്‍):83.3
Source : Census data 20011