പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ഡോ.എൻ.രാജേഷ്

പ്രസിഡൻ്റ്

കൃഷ്ണകുമാരി.പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി.മനോജ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഭിരാമി വി.പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മനോജ് കുമാർ .എം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ആഷിഫ് .പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയില്‍, ഒറ്റപ്പാലം താലൂക്കില്‍, ശ്രീകൃഷ്ണപുരം ബ്ളോക്കിലാണ് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണപുരം, വെള്ളിനേഴി, തൃക്കടീരി എന്നീ വില്ലേജുകളുടെ പരിധിയില്‍പെട്ട ഈ പഞ്ചായത്തിന് 22.01 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വെള്ളിനേഴി, ശ്രീകൃഷ്ണപുരം പഞ്ചായത്തുകള്‍ കിഴക്കുഭാഗത്ത് ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം പഞ്ചായത്തുകള്‍, തെക്കുഭാഗത്ത് തൃക്കടീരി, അമ്പലപ്പാറ പഞ്ചായത്തുകള്‍, പടിഞ്ഞാറുഭാഗത്ത് വെള്ളിനേഴി, തൃക്കടീരി എന്നിവയാണ്. പഞ്ചായത്തിലാകെ 14 വാർഡുകളാണ് നിലവിലുള്ളത്. പൊതുവിവരങ്ങള്‍ജില്ല:പാലക്കാട്ബ്ളോക്ക്:ശ്രീകൃഷ്ണപുരംവിസ്തീര്‍ണ്ണം:22.01ച.കി.മീവാര്‍ഡുകളുടെ എണ്ണം:14 ജനസംഖ്യ:12441പുരുഷന്‍മാര്‍:5773സ്ത്രീകള്‍:6668ജനസാന്ദ്രത:565സ്ത്രീ : പുരുഷ അനുപാതം:1155മൊത്തം സാക്ഷരത:86.43സാക്ഷരത (പുരുഷന്‍മാര്‍):90.12സാക്ഷരത (സ്ത്രീകള്‍):83.3Source : Census data 20011

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പാലക്കാട് ജില്ലയില്‍, ഒറ്റപ്പാലം താലൂക്കില്‍, ശ്രീകൃഷ്ണപുരം ബ്ളോക്കിലാണ് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണപുരം, വെള്ളിനേഴി, തൃക്കടീരി എന്നീ വില്ലേജുകളുടെ പരിധിയില്‍പെട്ട ഈ പഞ്ചായത്തിന് 22.01 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വെള്ളിനേഴി, ശ്രീകൃഷ്ണപുരം പഞ്ചായത്തുകള്‍ കിഴക്കുഭാഗത്ത് ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം പഞ്ചായത്തുകള്‍, തെക്കുഭാഗത്ത് തൃക്കടീരി, അമ്പലപ്പാറ പഞ്ചായത്തുകള്‍, പടിഞ്ഞാറുഭാഗത്ത് വെള്ളിനേഴി, തൃക്കടീരി എന്നിവയാണ്. ഒരു വള്ളുവനാടന്‍ ഗ്രാമമാണ് പൂക്കോട്ട് കാവ് പഞ്ചായത്ത് പ്രദേശം. ആദ്യകാലത്ത് സമയം ആയുര്‍വ്വേദം, വിഷവൈദ്യം, തച്ചുശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയില്‍ പ്രഗത്ഭരായവരുടെ ഈറ്റില്ലമായിരുന്നു ഈ പ്രദേശം. കല്ല്, മരം, ലോഹം ഇവയുപയോഗിച്ച് ശില്‍പ്പങ്ങള്‍ രൂപപ്പെടുത്തുന്നവരും ഇവിടെ ഉണ്ടായിരുന്നു. കഥകളിയിലെ കല്ല് വഴി ചിട്ടയുടെ...

കൂടുതൽ വായിക്കുക