All social security and welfare fund pension beneficiaries who were sanctioned a pension before December 31, 2025, must complete the mustering process via an Akshaya Centre between July 17 and September 30, 2026.
വാർഡ് മാപ്

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മാപ്

2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഡ് മാപ്

 

2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ മാപ് സംബന്ധിച്ച്

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ നടപടികളുടെ ഭാഗമായി GIS അധിഷ്ടിതമായി പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിനായി തയ്യാറാക്കിയ ഔദ്യോഗിക ഇന്ററാക്ടീവ് വാര്‍ഡ് മാപ്പാണിത്.പൊതുജനങ്ങള്‍ക്ക് വാര്‍ഡ് അതിര്‍ത്തികള്‍ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഈ ഡിജിറ്റല്‍ മാപ്പ് സഹായകരമാണ്.1994-ലെ കേരള പഞ്ചായത്ത്‌ രാജ്‌ ആക്റ്റിലെ 10 ാം വകുപ്പ്‌ പ്രകാരം പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിനെ 14 നിയോജക മണ്ഡലങ്ങളായി വിഭജിച്ച്‌ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച്‌ കൊണ്ടുള്ള ബഹു.ഡീലിമിറ്റേഷന്‍ കമ്മീഷണന്റെ അന്തിമ ഉത്തരവും , അന്തിമ മാപ്പും ഇവിടെ പരിശോധിക്കാവുന്നതാണ്.

 


വാര്‍ഡ് അതിര്‍ത്തി വിവരങ്ങള്‍

2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ അടിസ്ഥാനത്തിലുള്ള പുതുക്കിയ വാര്‍ഡ് അതിര്‍ത്തികള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുന്നു.

ഇന്ററാക്ടീവ് നാവിഗേഷന്‍

മാപ്പ് സൂം ചെയ്യുക, പ്രദേശങ്ങള്‍ പരിശോധിക്കുക, ലൊക്കേഷനുകള്‍ കണ്ടെത്തുക തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.

GIS സാങ്കേതികവിദ്യ

കൃത്യമായ ഭൗമശാസ്ത്ര വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി GIS സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു.

 

  • വാർഡ് മാപ്പ്