ആർദ്ര കേരളം പുരസ്കാരം

ആർദ്രകേരളം പുരസ്കാരം:

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിന് 2023-24 സാമ്പത്തിക വർഷത്തെ "ആർദ്രകേരളം" പുരസ്കാരം ലഭിച്ചു, ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കായി ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി. 2022-23 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് ഇതേ പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.പാലിയേറ്റീവ് കെയർ, മാതൃ-ശിശു സംരക്ഷണ പ്രവർത്തനങ്ങൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി വിവിധ ആരോഗ്യ സംബന്ധമായ പ്രവർത്തനങ്ങളിലെ മികവിനാണ് ഈ പുരസ്കാരം ലഭിച്ചത്.